തിരുവനന്തപുരം: പട്ടികവർഗ വിഭാഗം വിദ്യാർഥികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി കഴിഞ്ഞ സർക്കാർ ആവിഷ്കരിച്ച ഗോത്രബന്ധു പദ്ധതി നിർത്തലാക്കിയിട്ടില്ലെന്നു മന്ത്രി കെ.എ. തുളസി.
നിലവിൽ 326 മെന്റർ ടീച്ചർമാരെയാണു ഗോത്രബന്ധു പദ്ധതി പ്രകാരം നിയമിച്ചുവരുന്നത്. ഓരോ അധ്യയനവർഷത്തേക്കും നൽകുന്ന താത്കാലിക നിയമനങ്ങളാണിവ.
ഇതനുസരിച്ച് ഓരോ അധ്യയന വർഷാവസാനം മെന്റർ ടീച്ചർമാരുടെ കാലാവധി അവസാനിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.